Friday 24 September 2021




കോവിഡ് വ്യാപനം, തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

By Sooraj Surendran.02 Jul, 2021

imran-azhar

 

 

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 12 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. അതേസമയം നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

 

അമ്യൂസ്മെൻ്റ് പാർക്കുകൾക്കും 50 ശതമാനം കപ്പാസിറ്റിയിൽ തുറന്ന് പ്രവർത്തിക്കാം. റെസ്റ്റോറൻ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകി.

 

സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. മാസ്ക്, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

 

അതേസമയം രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു.

 

24 ദിവസം കൊണ്ടാണ് മരണസംഖ്യ മൂന്നരലക്ഷത്തിൽ നിന്ന് നാല് ലക്ഷം കടന്നിരിക്കുന്നത്.

 

കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് 30,458,251 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.