Wednesday 19 September 2018



തമിഴ്‌നാട് നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു;ബഹളം വെച്ച ഡിഎംകെ എംഎല്‍എമാരെ പുറത്താക്കാന്‍ സ്പീക്കറുടെ നിര്‍ദേശം

By BINDU PP.18 Feb, 2017

imran-azhar

 

 

 

 

ചെന്നൈ; വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലി തമിഴ്നാട് നിയമസഭയിൽ ബഹളം രൂക്ഷമായതോടെ ഒരുമണി വരെ നിർത്തിവച്ച സമ്മേളനം പുനരാരംഭിച്ചു. എന്നാൽ സംഘർഷം തുടരുകയാണ്. വിശ്വാസവോട്ടെടുപ്പു നീട്ടിവയ്ക്കുക അല്ലെങ്കിൽ രഹസ്യവോട്ടെടുപ്പിന് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ സ്പീക്കർ പി.ധനപാൽ തള്ളിയതിൽ പ്രകോപിതരായ ഡിഎംകെ എംഎല്‍എമാർ കയ്യാങ്കളിക്കു തുനിഞ്ഞതോടെയാണ് നടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

 


സഭ പുനരാരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ തന്റെ ഷര്‍ട്ട് വലിച്ചുകീറാനും അപമാനിക്കാനും ശ്രമിച്ചതായി സ്പീക്കര്‍ ധനപാലന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സഭാതലവനായ താന്‍ ആരോടാണ് പരാതി പറയുകയെന്നും സ്പീക്കര്‍ ചോദിച്ചു.


ഡിഎംകെ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയിലെ കസേരകള്‍ വലിച്ചെറിയുകയും സ്പീക്കറുടെ കസേരയും മൈക്രോഫോണും തകര്‍ക്കുകയായിരുന്നു. ബഹളം വെച്ച ഡിഎംകെ എംഎല്‍എമാരെ പുറത്താക്കാന്‍ പൊലീസിനും വാച്ച് ആന്റ് വാര്‍ഡിനും സ്പീക്കര്‍ നിര്‍ദേശം നല്‍കി.