Saturday 08 August 2020




തമിഴ്നാട്ടിൽ പുതുതായി 3,965 പേർക്ക് കോവിഡ് ; 24 മണിക്കൂറിനിടെ 69 മരണം

By online desk .11 Jul, 2020

imran-azhar


ചെന്നൈ: തമിഴ്നാട്ടിൽ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നു കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിയുടെ കോവിഡ് 19 മൂലം ജീവൻ നഷ്ടമായത് 69 പേർക്കാണ്. അതേസമയം പുതുതായി 3,965 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

 

സംസ്ഥാനത്താകെ ഇതുവരെ 1,34,226 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് തമിഴ് നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം വൈറസ് ബാധ മൂലം ഇതുവരെ ആകെ 1,898 പേരാണ് ‌ മരിച്ചത്. സംസ്ഥാനത്ത് നിലവിൽ 46,410 പേരാണ് ചികിത്സയിലുള്ളത് . ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ കേരളത്തിൽ നിന്നെത്തിയവരാണ്