Monday 25 June 2018

തമിഴ് നാട്ടിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്ന് സ്ഥിരീകരിച്ചു

By BINDU PP .02 Jun, 2018

imran-azhar

 

 

ചെന്നൈ: തമിഴ് നാട്ടിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്ന് പോലീസ്. ചെന്നൈ അണ്ണാ നഗര്‍ സ്വദേശിനിയുടേതാണ് മൃതദേഹം. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കണ്ടെത്തിയ മൃതദേഹം ജെസ്നയുടേത് അല്ലെന്ന് സഹോദരന്‍ ജെയിസും രാവിലെ പറഞ്ഞിരുന്നു. മൃതദേഹത്തിന്‍റെ ഉയരത്തിലും പ്രായത്തിലും വ്യത്യാസമുണ്ട്. പല്ലില്‍ കെട്ടിയ കന്പി ജെസ്നയുടേത് പോലെയല്ലെന്നും ജെയിസ് മാധ്യമങ്ങളോട് പറഞ്ഞു. ജെസ്ന തിരോധാനക്കേസ് അന്വേഷിക്കുന്ന പോലീസിന്‍റെ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ചെങ്കല്‍പ്പേട്ടില്‍ എത്തുകയും ചെയ്തിരുന്നു.