Tuesday 26 October 2021




കോവിഡ് പ്രതിസന്ധിയിലെ അതിജീവന പോരാട്ടം; ഉപേക്ഷിക്കപ്പെട്ട ടാക്സികളില്‍ വിളഞ്ഞ പച്ചക്കറിത്തോട്ടം

By Vidyalekshmi.22 Sep, 2021

imran-azhar



കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി എല്ലാ മേഖലകളെയും തകര്‍ത്തു. കോടിക്കണക്കിനാളുകള്‍ക്ക്  ഉപജീവനമാര്‍ഗം ഇല്ലാതായി.ജീവിക്കാൻ എല്ലാവരും പുതിയ വഴികള്‍ തേടിയിറങ്ങി.കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയായിരുന്നു ടാക്സി മേഖല. എന്നാൽ കോവിഡ് പ്രതിസന്ധിയിലും അതിജീവന പോരാട്ടത്തിലാണ് തായ്‌ലന്‍ഡിലെ ബാങ്കോക്ക് പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാർ.

 


ബാങ്കോക്കിൽ കോവിഡ് മൂലം യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ടാക്സികള്‍ ഓടാതായി.ജോലി നഷ്ടപ്പെട്ട് ഡ്രൈവര്‍മാര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയി. ഡ്രൈവര്‍മാര്‍ മടങ്ങിയതോടെ .

 

ഉപേക്ഷിക്കപ്പെട്ട ടാക്‌സികള്‍ ഒടുവില്‍ ഒരു കമ്പനി ഏറ്റെടുത്തു.അതിന് മുകളില്‍ പച്ചക്കറി കൃഷിയും തുടങ്ങി ജോലിയില്ലാതായ ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ചെറിയ രീതിയില്‍ സഹായമെത്തിക്കുകയായിരുന്നു ലക്ഷ്യം.

 


തുടര്‍ന്ന് കാറിന് മുകളില്‍ പച്ചക്കറികളും ചെടികളും മറ്റും നട്ടു.തായ്‍ലന്‍ഡിലെ തെരുവുകളില്‍ മാത്രം അഞ്ഞൂറോളം ടാക്സികള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടെന്ന്.

 

വിളയുന്ന പച്ചക്കറികള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കും. മിച്ചമുള്ളത് ചന്തകളില്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതുവഴി പ്രതിസന്ധിയിൽ ഡ്രൈവര്‍മാരെ സഹായിക്കാൻ സാധിക്കുമെന്നും എക്സിക്യുട്ടീവായ തപകോൺ അസ്സാവലെർത്കുൽ വ്യക്തമാക്കുന്നു.