Thursday 23 May 2019


രക്ഷിതാക്കളോട് അപമര്യാദയായി പെരുമാറിയ അധ്യാപകർക്കെതിരെ മാനേജമെന്റ് നടപടി: പ്രിൻസിപ്പലിനെയും, അധ്യാപകനെയും സസ്‌പെൻഡ് ചെയ്യും

By Sooraj Surendran .02 Feb, 2019

imran-azhar

 

 

രക്ഷിതാക്കളോട് അസഭ്യം പറയുകയും, അപമര്യാദയായി പെരുമാറുകയും ചെയ്ത സ്‌കൂൾ അധികൃതർക്കെതിരെ നടപടി. പ്രിൻസിപ്പൽ ലീലാമ്മയെയും, ഇവരുടെ ഭർത്താവും സ്‌കൂളിലെ അധ്യാപകനുമായ ജോർജിനെതിരെയുമാണ് സ്‌കൂൾ മാനേജമെന്റ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

 

കുട്ടികൾ പുസ്തകം കൊണ്ടുവരാത്തതിനെ തുടർന്നാണ് ഒരു കുട്ടിയുടെ അമ്മയെയും, മറ്റൊരു കുട്ടിയുടെ അച്ഛനെയും സ്‌കൂളിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് നടന്ന സംഭാഷണങ്ങൾ പരിധി വിടുകയായിരുന്നു രക്ഷിതാക്കളോട് വളരെ മോശമായ രീതിയിലാണ് അധ്യാപകർ പെരുമാറിയതെന്നാണ് മാനേജ്മന്റ് കമ്മിറ്റി സെക്രട്ടറി സുനില്‍ പറഞ്ഞു. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു.