Tuesday 19 February 2019


വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നത് ഒളിച്ചു കണ്ടു; അധ്യാപകന് സസ്പെൻഷൻ

By Sooraj S.01 Jan, 1970

imran-azhar

 

 

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ സ്‌കൂൾ വിദ്യാർത്ഥികൾ വസ്ത്രം മാറുന്നത് ഒളിച്ചുകണ്ട അധ്യാപകനെ സ്‌കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഹാഥരസ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിൽ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. വിദ്യാർത്ഥികൾ യൂണിഫോം മാറുന്നതിനിടയിൽ ജനാലയിലൂടെ അധ്യാപകൻ ഒളിഞ്ഞ് നോക്കുകയായിരുന്നു. വിവരം മാതാപിതാക്കളെ ധരിപ്പിച്ചതോടെ മാതാപിതാക്കൾ സ്ക്കൂളിലെത്തുകയും അധ്യാപകനെ മർദിക്കുകയും ചെയ്തു. സംഭവത്തിനെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.