Wednesday 23 January 2019


മുഖ്യമന്ത്രിക്കെതിരെ പരിഹാസം, അധ്യാപകന് സസ്‌പെൻഷൻ

By Sooraj Surendran .11 Jan, 2019

imran-azhar

 

 

ജബൽപുർ: മധ്യപ്രദേശിലെ ജബൽപൂരിൽ മുഖ്യമന്ത്രിയെ ആക്ഷേപിച്ച സംഭവത്തിൽ സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രി കമൽനാഥിനെതിരെയാണ് കനിഷ്ട ബുനിയാഡി മിഡിൽ സ്കൂളിലെ അധ്യാപകൻ മുകേഷ് തിവാരി പരിഹസിച്ചത്. ഇതേ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തുടർന്ന് ജില്ലാ കലക്ടറാണ് മുകേഷ് തിവാരിയെ സസ്‌പെൻഡ് ചെയ്തത്. മുകേഷിന്റെ പരിഹാസ വീഡിയോ വൈറലായതോടെ നിരവധി പേരാണ് അധ്യാപകനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. മുകേഷ് തിവാരിക്കെതിരെ കനത്ത നടപടി ഉണ്ടാകണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.