Saturday 06 June 2020




ഉത്തർപ്രദേശിൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടിയെ തീകൊളുത്തി

By Sooraj Surendran .14 Dec, 2019

imran-azhar

 

 

ലക്നോ: ഉത്തർപ്രദേശിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഫത്തേപുരിലെ ഹുസൈൻഹജിൽ ആണ് സംഭവം. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു സമയം അടുത്ത ബന്ധുവാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ ശേഷം തീ കൊളുത്തിയത്. പെൺകുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റതായാണ് വിവരം. ആരോഗ്യനില മോശമായതിനെ തുടർന്ന് പെൺകുട്ടിയെ കാൺപുരിലെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഉന്നാവ് സംഭവത്തിന് ശേഷം ഉണ്ടായ സംഭവത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിലാണ്.