Tuesday 20 August 2019




ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവെ കാര്‍ അപകടം; രണ്ട് സീരിയല്‍ നടിമാര്‍ മരിച്ചു

By anju.18 Apr, 2019

imran-azhar

ഹൈദരാബാദ്: തെലങ്കാനയിലെ വിക്രബമാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് സീരിയല്‍ നടികള്‍ കൊല്ലപ്പെട്ടു. തെലുങ്കിലെ സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ടെലിവിഷന്‍ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം.

 

കാര്‍ ഡ്രൈവര്‍ക്കും അവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന വിനയ് കുമാര്‍ എന്നയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തില്‍ ചെന്നിടിക്കുകയായിരുന്നു. ഭാര്‍ഗവി അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അനുഷ ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയില്‍ വച്ചും.

 

തെലങ്കാനയിലെ നിര്‍മല്‍ സ്വദേശിയായ ഭാര്‍ഗവി സീ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മുത്യാല മുഗ്ഗു എന്ന ജനപ്രിയ സീരിയലിലൂടെയാണ് പ്രശസ്തയായത്.