Saturday 20 October 2018



ആരാധനാലയങ്ങളിൽ പ്രസാദ വിതരണത്തിന് ഭക്‌ഷ്യ സുരക്ഷാ ലൈസൻസ്

By Sooraj S .01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ പ്രസാദ വിതരണം നടത്തുന്നതിന് ഭക്‌ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധമാക്കി. ആരാധനാലയങ്ങളിൽ ഭക്തജനങ്ങൾക്കായി നൽകുന്നതും വിൽപ്പന നടത്തുന്നതുമായ പ്രസാദങ്ങളിലുമാണ് ഭക്‌ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധമാക്കിയത്. ഇതേ തുടർന്ന്. പ്രസാദങ്ങൾ നിർമ്മിക്കുന്ന ഇടങ്ങളിലും പ്രസാദങ്ങൾ സൂക്ഷിച്ചു വയ്ക്കുന്ന സ്റ്റോർ റൂമുകളിലും സുരക്ഷാ കർശനമാക്കിയിരിക്കുകയാണ്. 2011ലെ ഭക്‌ഷ്യ സുരക്ഷാ ലൈസൻസോ അതല്ലെങ്കിൽ രജിസ്ട്രേഷനോ നിർബന്ധമായും നേടിയിരിക്കണമെന്നും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. പ്രസാദങ്ങൾ കൂടാതെ ആരാധനാലയങ്ങൾ നടത്തുന്ന അന്നദാനത്തിലും മറ്റ് ഭക്ഷണ വിതരണത്തിലും ഈ നിബന്ധന കർശനമായും പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. പ്രസാദങ്ങൾ നിർമ്മിക്കുന്നതിനായി വാങ്ങുന്ന അസംസ്‌കൃത വസ്തുക്കളിൽ ഗുണമേന്മയുള്ളതാകണമെന്നും ഭക്‌ഷ്യ സുരക്ഷാ നിർബന്ധമാക്കി.