Thursday 20 September 2018



അഫ്ഗാനിൽ താലിബാൻമാരുടെ അഴിഞ്ഞാട്ടം; 30 സൈനികരെ വധിച്ചു

By Sooraj S .21 Jun, 2018

imran-azhar

 

 

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ 30 സൈനികരെ വധിച്ചു. ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് സർക്കാരും താലിബാൻമാരും തമ്മിൽ വെടി നിർത്തൽ കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ ഈദ് അവസാനിച്ചിട്ടും സർക്കാർ വെടിനിർത്തൽ കരാർ നീട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് താലിബാൻ സൈനികർക്കുനേരെ ആക്രമണം നടത്തിയത്. താലിബാൻ 30 സൈനികരെ വധിക്കുകയും ഒരു സൈനിക താവളം പിടിച്ചെടുക്കുകയും ചെയ്തു. അഫ്ഗാനിസ്താനിൽ ഏകദേശം 20 വർഷത്തിലേറെയായി ഏറ്റുമുട്ടലുകൾ തുടർന്നു കൊണ്ടിരിക്കുകയാണ്. താലിബാനെതിരെ പ്രത്യാക്രമണത്തിനായുള്ള ഉത്തരവ് സർക്കാർ ഇതുവരെ കൈക്കൊണ്ടിട്ടില്ല.