Saturday 23 September 2017

ലണ്ടനില്‍ ഭീകരാക്രമണത്തില്‍ ആറു പേര്‍ മരിച്ചു; മൂന്ന് ഭീകരരെ വധിച്ചു

By sruthy sajeev .04 Jun, 2017

imran-azhar


ലണ്ടന്‍: ലണ്ടനില്‍ രണ്ടിടങ്ങളിലായുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് അക്രമികളെ പൊലീസ് കൊലപെ്പടുത്തി. മധ്യലണ്ടനിലെ ലണ്ടന്‍ ബ്ര
ിഡ്ജിലും ബോറോ മാര്‍ക്കറ്റിലുമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ആറ് ആശുപത്രികളിലായി മുപ്പതോളം പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ആക്രമണത്തെ ത
ുടര്‍ന്ന് ലണ്ടന്‍ ബ്രിഡ്ജും ലണ്ടന്‍ ബ്രിഡ്ജ് റെയില്‍വെ സ്റ്റേഷനും അടച്ചു.

 

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 നായിരുന്നു ആക്രമണം നടന്നത്. ലണ്ടന്‍ ബ്രിഡ്ജില്‍
കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയായിരുന്നു അക്രമം. ബോറോ മാര്‍ക്കറ്റില്‍ വെള്ള നിറത്തിലുള്ള വാനിലെത്തിയ അക്രമികള്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക്
ആയുധവുമായി ചാടിയിറങ്ങി വെട്ടുകയായിരുന്നു

 

. ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയത്. ഇവര്‍ സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നെന്നും പോലീസ് പറയുന്നു. അക്രമികള്‍ മൂന്നു പേരെയും പോലീസ് വധിച്ചു.