Thursday 25 April 2019


ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം:11 പേര്‍ക്ക് പരിക്കേറ്റു

By anju.11 Feb, 2019

imran-azhar

 

 

ശ്രീനഗര്‍: ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സിആര്‍പിഎഫ് സംഘത്തിനുനേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെ ലാല്‍ ചൗക്കിലാണ് ഭീകരരുടെ ഗ്രനേഡ് ആക്രമണമുണ്ടായത്. മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളായ നാലുപേര്‍ക്കും പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.


ആക്രമണത്തിനുശേഷം രക്ഷപ്പെടുന്നതിനു മുമ്പ് ഭീകരര്‍ വീണ്ടും ഗ്രനേഡ് എറിഞ്ഞു. ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ആക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചുകഴിഞ്ഞു. ആക്രമണത്തില്‍ പോലീസുകാര്‍ക്കും സിആര്‍പിഎപ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.