Wednesday 12 August 2020




ഭീ​ക​രാ​ക്ര​മ​ണ മുന്നറിയിപ്പ്; കേരളത്തിലും കനത്ത ജാഗ്രത നിർദേശം, തിരക്കുള്ള സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി

By Sooraj Surendran.09 Sep, 2019

imran-azhar

 

 

തിരുവനന്തപുരം: രാജ്യത്ത് പാക്കിസ്ഥാന്റെ അറിവും സമ്മതത്തോടെ ഭീകരാക്രമണത്തിന് സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് കണക്കിലെടുത്ത് രാജ്യം കനത്ത സുരക്ഷാ വലയത്തിലാണ്. സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലും കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും, വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ 112 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും ഡിജിപി പറഞ്ഞു.

 

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പാക്കിസ്ഥാൻ രഹസ്യമായി വിട്ടയച്ചതായും റിപ്പോർട്ടുണ്ട്. രാജസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ അധിക സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും ഇന്റലിജൻസ് ബ്യുറോ അറിയിച്ചിട്ടുണ്ട്. അതേസമയം ഗു ജറാത്തിലെ സർ ക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തി. കരസേനാ ദക്ഷിണേന്ത്യൻ കമാൻഡന്‍റ് ലഫ്.ജനറൽ എസ്.കെ.സൈനിയാണ് ഇക്കാര്യം അറിയിച്ചത്.