Tuesday 18 December 2018


പാക്കിസ്ഥാനില്‍ 12 സ്‌കൂളുകള്‍ ഭീകരര്‍ അഗ്നിക്കിരയാക്കി

By Kavitha J.01 Jan, 1970

imran-azhar

 

ബാള്‍ട്ടിസ്ഥാന്‍: വെള്ളിയാഴ്ച പാക്കിസ്ഥാനിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ 12 സ്‌കൂളുകള്‍ തീവ്രവാദികള്‍ തീ വെച്ചു. അഗ്നിക്കിരയായ സ്‌കൂളുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളാണ്. വ്യക്തമായ ആസൂത്രണത്തോടെയാണ് തീ വെയ്പ്പ് നടത്തിയതെന്നാണ് വിലയിരുത്തുന്നത്. എട്ടു സര്‍ക്കാര്‍ നിയന്ത്രിത സ്‌കൂളുകളും അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന നാല് എന്‍.ജി.ഒ നിയന്ത്രണ സ്‌കൂളുകളുമാണ് അഗ്നിക്കിരയായത്. സ്‌കൂളുകളില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും കത്തിച്ചതായി ദിയാമര്‍ പോലീസ് കമ്മീഷണര്‍ അറിയിച്ചു. ജീവനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീ വെയ്പ്പ് നടന്ന സ്‌കൂളുകളില്‍ ഓരോന്നിലും 200-300 പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടെന്നാണു ഔദ്യോഗിക കണക്ക്. ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പാക്കിസ്ഥാനില്‍ ഏറ്റവും കുറവ് സാക്ഷരത നിരക്കുള്ള മേഖലയാണ്. ഗില്‍ജിത് പ്രവിശ്യയില്‍ സ്‌കൂളുകള്‍ക്കു നേരെ 2004, 2011 വര്‍ഷങ്ങളില്‍ വ്യാപക ആക്രമണങ്ങളുണ്ടായിട്ടുണ്ട്.