Sunday 22 September 2019




കാഷ്‌മീരിൽ ഭീകരാക്രമണം: മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

By Sooraj Surendran .12 Jun, 2019

imran-azhar

 

 

ശ്രീനഗർ: ജമ്മു കാഷ്‌മീരിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ അനന്ത്നാഗിലാണ് ഭീകരർ പട്രോളിങ് നടത്തിക്കൊണ്ടിരുന്ന സൈനികർക്കു നേരെ റൈഫിളുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. സ്ഥലത്ത് ഭീകരരും, സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തിൽ അനന്ത്നാഗ് സ്റ്റേഷൻ ഹൗസ് ഓഫിസർ അർഷദ് അഹമ്മദിനും ഒരു സാധാരണ പൗരനും പരിക്കേറ്റു. ബസ് സ്റ്റാൻഡിനു സമീപമുള്ള കെപി റോഡിലാണ് ഭീകരർ ആക്രമണം നടത്തിയത്.