Wednesday 13 December 2017

മസാജ് പാര്‍ലറുകളില്‍ തായ് പെണ്‍കുട്ടികളെ ലൈംഗിക വ്യാപാരത്തിനുപയോഗിക്കുന്നു

By online desk.10 Aug, 2017

imran-azhar

മുംബയ്: മസാജ് പാര്‍ലറുകളില്‍ ജോലിക്കെത്തിക്കുന്ന തായ് ലന്‍ഡില്‍ നിന്നുള്ള പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്നുവെന്ന് പൊലീസ്. മുംബയ്, ബാംഗ്ളൂര്‍ എന്നീ നഗരങ്ങളിലാണ് ഈ പ്രവണത കൂടുതല്‍.

ഇടനിലക്കാര്‍ മോഹനവാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ എത്തിക്കുന്നു. മികച്ച ശന്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തായ് പെണ്‍കുട്ടികള്‍ എത്തുന്നത്.

എന്നാല്‍ മസാജ് പാര്‍ലറുകളില്‍ വൈകാതെ ഇവര്‍ ലൈംഗിക ഇടപാടുകള്‍ നടത്തേണ്ടി വരുന്നു. പാര്‍ലറുകളെ സമീപിക്കുന്ന പുരുഷന്മാര്‍ തായ് വനിതകള്‍ക്കായി ആവശ്യമുന്നയിക്കുന്ന രീതിയുണ്ട്.

വിവിധയിടങ്ങളിലെ പരിശോധനകളില്‍ 40 തായ് പെണ്‍കുട്ടികളെ പൊലീസ് മോചിപ്പിച്ചു. പൂനെയിലെ മസാജ് പാര്‍ലറില്‍ നിന്ന് കഴിഞ്ഞ മാസം പത്ത് പരെരെയാണ് രക്ഷപ്പെടുത്തിയത്.