Sunday 20 January 2019


കേരള സഹായ വിതരണ ചടങ്ങ്; തായ്‌ലൻഡ് അംബാസഡറിന് കേന്ദ്രസർക്കാരിന്റെ വിലക്ക്

By Sooraj Surendran.14 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: പ്രളയക്കെടുതി നേരിട്ട കേരളത്തിന് പല ഭാഗങ്ങളിൽ നിന്നുമാണ് സഹായങ്ങൾ എത്തിയത്. പല വിദേശ രാജ്യങ്ങളും കേരളത്തിന് സഹായവുമായി മുന്നോട്ടെത്തിയിരുന്നു എന്നാൽ കേന്ദ്രസർക്കാർ സഹായം തിരസ്ക്കരിക്കുകയായിരുന്നു. ഒടുവിൽ സഹായ വാഗ്ദാനം നൽകിയ തായ്‌ലാൻഡിനെയും കേന്ദ്രസർക്കാർ മടക്കി അയച്ചു. ഇപ്പോൾ കേരളത്തിന് സഹായം നൽകുന്ന ചടങ്ങിൽ നിന്നും തായ്‌ലൻഡിനെ വിലക്കിയിരിക്കുകയാണ്. ഇന്ത്യയിലെ തായ്ലൻഡ് അംബാസഡർ ച്യുടിൻടോണ്‍ ഗോംഗ്സാക്ദി ആണ് സംഭവം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് തെറ്റിക്കാതെ ഇന്ത്യയിലെ തായ്‌ലൻഡ് കമ്പനികൾക്ക് സഹായം നൽകാമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.