Sunday 15 December 2019




താനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

By Chithra.26 Oct, 2019

imran-azhar

 

താനൂർ : താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകനായ ഇസ്ഹാക്കിന്റെ കൊലപാതകത്തിൽ മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സിപിഎം പ്രവർത്തകരായ മുഹീസ്, മസൂദ്, താഹ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇനി മൂന്ന് പേർ കൂടി അറസ്റ്റിലാകാനുണ്ട്. വ്യഴാഴ്ച രാത്രിയാണ് ആറംഗ സംഘം ഇസ്ഹാക്കിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് കരുതുന്നത്. നാല് പേർ ഇസ്ഹാക്കിനെ കൊല്ലുകയും മറ്റ് രണ്ട് പേർ കൊലയ്ക്ക് സഹായികളായി നിന്നും എന്നാണ് കരുതുന്നത്.

 

കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണോയെന്ന് പരിശോധിച്ചു വരികയാണെന്ന് മലപ്പുറം എസ്പി യു. അബ്‌ദുൾ കരീം പറഞ്ഞു. സ്ഥലത്ത് ഇപ്പോഴും പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.