Sunday 23 February 2020




താനൂര്‍ കൊലപാതകം; രണ്ടുപേര്‍ കൂടി പിടിയില്‍

By online desk.07 Nov, 2019

imran-azhar

 

മലപ്പുറം : താനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാക്കിനെ കൊലപ്പെടുത്തിയകേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. അഞ്ചുടി സ്വദേശികളായ അഫ്‌സല്‍ എപി, മുഹമ്മദ് ഷെരീദ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലെ ഒമ്പത് പ്രതികളും പൊലീസിന്റെ പിടിയിലായി.

 

കഴിഞ്ഞ ദിവസം സംഘത്തിലുള്‍പ്പെട്ട നാല് പേരെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ലീഗുകാരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിപിഎം പ്രാദേശിക നേതാവ് ഷംസുവിനെ ആകമിച്ചതിന് പ്രതികാരമായാണ് ഇസ്ഹാക്കിനെ ആക്രമിച്ചതെന്നാണ് നേരത്തെ പിടിയിലായവര്‍ വെളിപ്പെടുത്തിയത്. പ്രതികള്‍ കൊലയ്ക്കുപയോഗിച്ച മൂന്നു വാളുകളും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.