Friday 29 May 2020




ലോക്ക് ഡൗൺ പ്രഖ്യാപനം വേണ്ട തയ്യാറെടുപ്പുകളില്ലാതെ; ശശി തരൂർ

By Sooraj Surendran .29 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി കേന്ദ്ര സർക്കാർ വേണ്ട തയ്യാറെടുപ്പുകളില്ലാതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. 'അന്നത്തെപ്പോലെതന്നെ ഇന്നും' പരോക്ഷമായി നോട്ട് നിരോധനത്തെ താരതമ്യപ്പെടുത്തി ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സാധാരണക്കാരായ നിരവധി ജനങ്ങളാണ് ഇപ്പോൾ ഇതിന്റെ ദുരിതം അനുഭവിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. സ്വദേശത്തേയ്ക്കു പോകാന്‍ ഡല്‍ഹിയില്‍ ബസ് കാത്തുനില്‍ക്കുന്നവരുടെ ദൃശ്യങ്ങളെ നോട്ട് നിരോധന കാലത്ത് ബാങ്കുകള്‍ക്കു മുന്‍പില്‍ ക്യൂ നിന്നവരുടെ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയും ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു. ശശി തരൂരിനെ കൂടാതെ നേരത്തെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മോദിയെ വിമർശിച്ചിരുന്നു.