Monday 06 April 2020




വനിതകള്‍ക്ക് കരസേനയില്‍ സുപ്രധാന പദവികള്‍ വഹിക്കാമെന്ന് സുപ്രീംകോടതി

By online desk.17 Feb, 2020

imran-azhar

 

സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മീഷന്‍ഡ് ഓഫീസര്‍മാരായി നിയമിക്കാമെന്ന് സുപ്രീംകോടതി. 2010ലെ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി. സൈന്യത്തില്‍ വനിതകളുടെ സാന്നിധ്യം വിപ്ലവകരമെന്നും സുപ്രീംകോടതി വ്യക്തമാക്കി.