Sunday 31 May 2020




ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം

By online desk .04 Apr, 2020

imran-azhar

 

ന്യൂ ഡല്‍ഹി: ജനങ്ങള്‍ വീട്ടില്‍ തന്നെയുണ്ടാക്കിയ മാസ്‌കുകള്‍ ധരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.പ്രത്യേകിച്ച് വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നതിലൂടെ കോവിഡ് 19 പടരുന്നത് ഒഴിവാക്കാനാകും.

ഇതിനൊപ്പം സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കാന്‍ തയാറാകണമെന്നും നിര്‍ദ്ദേശമുണ്ട്. ചില രാജ്യങ്ങള്‍ വീട്ടിലുണ്ടാക്കിയ മാസ്‌ക്് ധരിക്കുന്നതിലെ ഗുണം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അസുഖമില്ലാത്തവരും മാസ്‌കുകള്‍ ധരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

കോവിഡ് 19 ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും ആരോഗ്യ പ്രവര്‍ത്തകരും ധരിക്കുന്ന മാസ്‌ക് പ്രത്യേക സംരക്ഷണ സംവിധാനമുളളതാണ്. ഒരു വ്യക്തി രണ്ട് മാസ്‌ക് കരുതണം. ഒന്ന് കഴുകിയിടുമ്പോള്‍ അടുത്തത് ധരിക്കണം.

തുണി ഉപയോഗിച്ച്് നിര്‍മ്മിച്ച മാസ്‌ക് സോപ്പ്് കൊണ്ട് കഴുകി ഉണക്കണം. ഇത് ധരിക്കും മുമ്പ് കൈകള്‍ നന്നായി കഴുകണമെന്നും നിര്‍ദ്ദേശമുണ്ട്.