Sunday 12 July 2020




പാലക്കാടിൽ കോവിഡ് ബാധിതൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ക​റ​ങ്ങി ന​ട​ന്നു; റൂ​ട്ട് മാ​പ്പ് ദു​ഷ്ക​രം

By Sooraj Surendran.26 Mar, 2020

imran-azhar

 

 

പാലക്കാട്: ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തി നിയന്ത്രണങ്ങൾ ലംഘിച്ച് കറങ്ങി നടന്നത് നിരവധി സ്ഥലങ്ങളിൽ. ഈ സാഹചര്യത്തിൽ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്കരമെന്ന് ആരോഗ്യവകുപ്പ് അധികൃതർ. മാർച്ച് 13ന് ദുബായിൽ നിന്നുമെത്തിയ കാരാക്കുറിശി സ്വദേശിയോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. നിർദേശം പാലിച്ചില്ലെന്ന് മാത്രമല്ല. ഇയാൾ നിരവധി സ്ഥലങ്ങളിൽ കയറി നടക്കുകയും ചെയ്തു.

 

ബുധനാഴ്ചയാണ് ഇദ്ദേഹത്തിന് കൊറോണ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് നൽകുന്ന വിവരമനുസരിച്ച് ഇയാളുടെ മകന്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറാണ്. ഇയാള്‍ക്ക് രോഗം ഇതുവരെ രോഗമുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതേസമയം മകൻ 17, 18, 19 തീയതികളിൽ ഡ്യൂട്ടി എടുത്തുവെന്നും പരിശോധനയിൽ വ്യക്തമായി. മണ്ണാർക്കാട് നിന്നും കോയമ്പത്തൂരിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും പോയ ബസിലാണ് ഇയാൾ ഡ്യൂട്ടി ചെയ്തത്. രോഗ ബാധിതൻ നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.