Thursday 23 January 2020




തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൊലയാളി, പൂരത്തിനില്ല

By Sooraj Surendran .07 May, 2019

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിലെ ആനപ്രേമികൾക്ക് കനത്ത തിരിച്ചടി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങൾക്ക് എഴുന്നള്ളിപ്പിക്കുന്നതിൽ തടസങ്ങളുണ്ടെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം അക്രമ സ്വഭാവമുള്ള തെച്ചിക്കോട്ടുകാവിനെ പോലൊരു ആനയെ ആളുകൾ തടിച്ചുകൂടുന്ന പൂരത്തിന് എത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ്‌ വിലയിരുത്തൽ. മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം അറിയിച്ചത്. ആനയുടെ ചെറിയ ഭാവ മാറ്റം പോലും ആളുകളുടെ ജീവന് ആപത്തുവരുത്താമെന്ന വിലയിരുത്തലിലാണ് തീരുമാനം. തലയെടുപ്പിന്റെ പേരിൽ മാത്രം ആനയെ പൂരത്തിന് എഴുന്നള്ളിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 2009 മുതൽ ഏഴ് പേരെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൊലപ്പെടുത്തിയിട്ടുള്ളത്.