Saturday 21 July 2018

കുരങ്ങണി കാട്ടുതീ ദുരന്തം മരണം 23 ആയി

By Abhirami Sajikumar.05 Apr, 2018

imran-azhar

 

മറയൂര്‍: കുരങ്ങണി കാട്ടുതീ ദുരന്തത്തില്‍ പൊള്ളലേറ്റു ആശുപത്രിയിലായ ഒരാള്‍ കൂടി മരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്വേതയാണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി.

കഴിഞ്ഞ മാര്‍ച്ച്‌ 11-നാണ് കേരള-തമിഴനാട് അതിര്‍ത്തിയായ കുരങ്ങിണിയില്‍ 39 അംഗ സഘം അപകടത്തില്‍പെട്ടത്. അപകടസ്ഥലത്ത് ഒമ്ബതുപേരും പിന്നീട് 14 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

ശ്വേതയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച്‌ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.