Friday 15 November 2019




'അവര്‍ അമ്മയെ അധിക്ഷേപിച്ചു; എന്റെ അച്ഛനാരെന്ന് ചോദിച്ചു'- കോണ്‍ഗ്രസിനെതിരെ മോദി

By anju.08 May, 2019

imran-azhar

ന്യൂഡല്‍ഹി:കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. കോണ്‍ഗ്രസ് തന്റെ അമ്മയെ അധിക്ഷേപിച്ചെന്ന് മോദി ഹരിയാനയില്‍ പറഞ്ഞു. അവര്‍ തന്റെ അച്ഛനാരാണെന്നു ചോദിച്ചെന്നും മോദി ആരോപിച്ചു.

 

'ഞാന്‍ അവരുടെ അഴിമതി ഇല്ലാതാക്കി. അവരുടെ കുടുംബവാഴ്ചയെ ചോദ്യം ചെയ്തു. ഇക്കാരണത്താല്‍ സ്‌നേഹത്തിന്റെ മൂടുപടമണിഞ്ഞ് അവര്‍ എന്നെ അപമാനിക്കുകയാണ്. കോണ്‍ഗ്രസ് തന്നെ ഹിറ്റലറോടും, മുസോളിനിയോടും, ദാവൂദ് ഇബ്രാഹിമിനോടും ഉപമിച്ചു'- കുരുക്ഷേത്രയില്‍ നടന്ന റാലിയില്‍ മോദി വ്യക്തമാക്കി.

 


രാജീവ് ഗാന്ധിയ്‌ക്കെതിരെ മോദി വിദ്വേഷം നിറഞ്ഞ പ്രസ്താവന നടത്തിയെങ്കിലും മോദിയോട് സ്‌നേഹം മാത്രമേ തനിക്കുള്ളുവെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കവേയാണ് കോണ്‍ഗ്രസുകാര്‍ തന്നെ അപമാനിച്ചതായി മോദി വ്യക്തമാക്കുന്നത്.

 

'ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ പുഴുവിനോട് ഉപമിച്ചു. മറ്റൊരാള്‍ പട്ടിയെന്ന് വിളിച്ചു. വേറൊരാള്‍ വിളിച്ചത് ഭസ്മാസുരനെന്നായിരുന്നു. ഒരു കോണ്‍ഗ്രസ് മന്ത്രി തന്നെ കുരങ്ങനെന്ന് വിളിച്ചപ്പോള്‍ മറ്റൊരു മന്ത്രി വിളിച്ചത് ദാവൂദ് ഇബ്രാഹീം എന്നായിരുന്നു. മോദി പറഞ്ഞു.