Monday 01 June 2020




82കാരിയായ വൃദ്ധയുടെ വീട്ടിൽ കള്ളൻ; പിന്നീട് നടന്നത്

By Chithra.25 Nov, 2019

imran-azhar

 

എളുപ്പത്തിൽ കാര്യം നടക്കും എന്ന് കരുതിയാണ് ആ കള്ളൻ 82 വയസ്സുകാരിയായ വില്ലി മർഫി എന്ന വൃദ്ധയുടെ വീട്ടിൽ രാത്രി പതിനൊന്ന് മണിക്ക് കയറിയത്.

 

എന്നാൽ ആ കള്ളൻ അറിയാതെ പോയ വസ്തുത എന്തെന്നാൽ ഈ 82കാരി ഒരു ശരാശരി വയസ്സായ സ്ത്രീയല്ല; ഒരു ബോഡി ബിൽഡർ കൂടിയാണ് പുള്ളിക്കാരി. സ്ഥിരമായി ചെയ്യുന്ന വർക്ക്ഔട്ടിന് ശേഷം ഉറങ്ങാൻ പോയതായിരുന്നു വില്ലി. ഈ സമയത്താണ് ഇവരുടെ വീട്ടിൽ കള്ളൻ വരുന്നത്.

 

രാത്രി വാതിലിൽ മുട്ടിയതിന് ശേഷം വില്ലിയോട് ആംബുലൻസിനെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു ഇയാൾ. ഫോണെടുക്കാനായി വില്ലി അകത്തേക്ക് തിരിഞ്ഞതും കള്ളൻ വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കടന്ന കള്ളനെ അകത്തുണ്ടായിരുന്ന ഒരു ഒടിഞ്ഞ മേശ ഉപയോഗിച്ചാണ് വില്ലി എതിർത്തത്.

 

അടി കിട്ടിയ പാടേ താഴെ വീണ കള്ളന്റെ മേൽ കയറിയ ഇവർ ഇയാളുടെ മുഖത്തേക്ക് ഷാമ്പൂ ഒഴിക്കുകയും ചെയ്തു. ഇതിന് ശേഷം ചൂൽ ഉപയോഗിച്ചും ഇവർ കള്ളനെ വേണ്ട രീതിയിൽ പെരുമാറി. തുടർന്ന് കീഴടങ്ങിയ കള്ളനെ പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു വില്ലി. വൃദ്ധയായതിനാൽ എളുപ്പത്തിൽ വീട്ടിൽ കയറി മോഷണം നടത്താമെന്ന വ്യാമോഹത്തോടെ എത്തിയ കള്ളനെ ശരിക്കും അമ്പരിപ്പിച്ചു ഈ 82കാരി.