Monday 30 November 2020




ഇംഗ്ലണ്ടിൽ 6.6 മില്യണ്‍ ഡോളര്‍ വിലവരുന്ന ആപ്പിള്‍ ഉല്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു

By Web Desk.18 Nov, 2020

imran-azhar

 

 

ലണ്ടൻ: ബ്രിട്ടീഷ് പോലീസിനെ വെട്ടിലാക്കി ഇംഗ്ലണ്ടിൽ വൻ കൊള്ള. 6.6 മില്യണ്‍ ഡോളര്‍ വിലവരുന്ന ആപ്പിള്‍ ഉല്പന്നങ്ങളുമായി പോയ ട്രക്ക് ആണ് കൊള്ളയടിച്ചത്. നോര്‍ത്താംപ്റ്റണ്‍ഷയറിലെ എംവണ്‍ മോട്ടോര്‍വേയിൽ കഴിഞ്ഞ നവംബർ പത്തിനാണ് സംഭവം. മോഷ്ടാക്കൾ ട്രക്ക് ഡ്രൈവറെയും, സഹായിയെയും ബന്ദിയാക്കി ഹൈവേയിൽ ഉപേക്ഷിച്ചു. സമീപത്തുള്ളൊരു എസ്റ്റേറ്റിൽ ട്രക്ക് എത്തിച്ച ശേഷം ആപ്പിൾ ഉൽപ്പന്നങ്ങൾ മറ്റൊരു ട്രക്കിലേക്ക് മാറ്റിയാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്. മോഷ്ടാക്കളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും പോലീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. അതേസമയം ആപ്പിൾ ഈ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.