Sunday 31 May 2020




ധാരാവിയിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ആശങ്കയിൽ ഭരണകൂടം

By Sooraj Surendran .03 Apr, 2020

imran-azhar

 

 

മുംബൈ: ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. 35കാരനായ ഡോക്ടർക്കാണ് ഏറ്റവുമൊടുവിൽ കൊറോണ സ്ഥിരീകരിച്ചത്. ഇത്തരത്തിൽ ധാരാവിയിൽ വീണ്ടും കൊറോണ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചാൽ സമൂഹ വ്യാപനത്തിലേക്ക് കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. കൊറോണ സ്ഥിരീകരിച്ച ഡോക്ടർ താമസിച്ചിരുന്ന വീട് അധികൃതർ സീൽ ചെയ്‌തു. രണ്ട് ചതുരശ്രകിലോമീറ്റർ സ്ഥലത്ത് 10ലക്ഷത്തിലധികം പേരാണ് ധാരാവിയിൽ തിങ്ങിപ്പാർക്കുന്നത്. നിലവിൽ ചേരിയിൽ എട്ട് കെട്ടിടങ്ങളാണ് സീൽ ചെയ്തിരിക്കുന്നത്. ധാരാവിയിൽ ഇത്തരമൊരു ഗുരുതരാവസ്ഥ നിലനിൽക്കുമ്പോഴും ജനങ്ങൾ പൊലീസിനോട് സഹകരിക്കുന്നില്ലെന്ന് ധാരാവിയിലെ കൗൺസിലർ ജഗദീഷ് പറഞ്ഞു.