Friday 21 February 2020




ജലശുദ്ധീകരണശാല മൂന്നാംഘട്ട നവീകരണം 11ന്: ചില സ്ഥലങ്ങളില്‍ ജലവിതരണം മുടങ്ങും

By online desk .10 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, വാട്ടര്‍ അതോറിറ്റി നടത്തുന്ന അരുവിക്കര ജലശുദ്ധീകരണശാലാ നവീകരണത്തിന്റെ മൂന്നാം ഘട്ടം നാളെ നടക്കും. നഗരത്തില്‍ ശുദ്ധജലമെത്തിക്കുന്ന 86 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ പ്രവര്‍ത്തമാണ് മൂന്നാംഘട്ട നവീകരണത്തിനായി ആറു മണിക്കൂര്‍ നിര്‍ത്തിവയ്ക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് പണികള്‍ തുടങ്ങി രാത്രി എട്ടു മണിയോടെ പൂര്‍ത്തിയാക്കും. ഇതിന്റെ ഭാഗമായി നഗരത്തിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങുന്നതിനാല്‍ ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

 

ജലവിതരണം നാളെ ഉച്ചക്ക് രണ്ടുമണി മുതല്‍ പൂര്‍ണമായി മുടങ്ങുകയും രാത്രി എട്ടു മണിക്ക് പണികള്‍ പൂര്‍ത്തീകരിച്ച് പമ്പിംഗ് പുനരാരംഭിച്ച് 12ന് വൈകിട്ട് ആറു മണിയോടെ പൂര്‍വസ്ഥിതിയിലെത്തിക്കുകയും ചെയ്യും. നാലുഘട്ടങ്ങളിലായി നടക്കുന്ന നവീകരണം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കും. ആദ്യഘട്ട നവീകരണം ഡിസംബര്‍ 13നും രണ്ടാം ഘട്ടം ജനുവരി നാലിനും വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. മൂന്നാം ഘട്ടത്തില്‍ രണ്ടു പമ്പ് ഹൗസുകളിലെയും പഴയ പമ്പ് സെറ്റുകള്‍ പമ്പിംഗ് ലൈനില്‍ നിന്നു മാറ്റുന്നതും അതിനോടനുബന്ധിച്ച ഇലക്ട്രിക്കല്‍ ജോലികളുമാണ് നടക്കുന്നത്.

 

പുതിയ 75 എംഎല്‍ഡി ജലശുദ്ധീകരണ ശാല നിര്‍മ്മാണം പൂര്‍ത്തായി വരികയാണ്. ശുദ്ധജലവിതരണം തടസപ്പെടുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും. ആര്‍സിസി, ശീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി ബദല്‍ സംവിധാനമൊരുക്കും. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ക്ക് പ്രത്യേകമായി ടാങ്കര്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താനായി വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പിടിപി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍-വാളക്കാട് എന്നിവിടങ്ങളിലെ വെന്‍ഡിംഗ്് പോയിന്റുകളില്‍നിന്ന് ജലവിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍

 

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, പട്ടം, ചാലക്കുഴി, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍ നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംഗ്്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, അലത്തറ, സിആര്‍പിഎഫ് ജംഗ്്ഷന്‍.

 
കണ്‍ട്രോള്‍ റൂം നമ്പരുകള്‍

 

8547638181, 0471-2322674, 2322313(തിരുവനന്തപുരം)
9496000685(അരുവിക്കര)

 

വെന്‍ഡിംഗ് പോയിന്റ് നമ്പരുകള്‍

 

വെള്ളയമ്പലം-- 8547638181
അരുവിക്കര--9496000685
ചൂഴാറ്റുകോട്ട--8289940618
ആറ്റിങ്ങല്‍ -വാളക്കോട് 8547638358
ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍