Friday 29 May 2020




കോവിഡ് 19; ന്യൂയോര്‍ക്കില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

By Online Desk .05 Apr, 2020

imran-azhar

 

തിരുവല്ല: ന്യൂയോര്‍ക്കില്‍ കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. തിരുവല്ല കടപ്ര സ്വദേശി ഷോണ്‍ എബ്രഹാം (21) ആണ് മരിച്ചത്.
കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷോണ്‍ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എല്‍മണ്ടിലെ ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30ന് ആയിരുന്നു മരണം. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് കോവിഡ് 19 ബാധിച്ച് ഇന്ന് മൂന്നുപേരാണ് മരിച്ചത്.