Tuesday 17 October 2017

തിരുവനന്തപുരം തെക്കന്‍ കണ്ണൂരായി : സലിംകുമാര്‍

By praveen prasannan.13 Aug, 2017

imran-azhar

തിരുവനന്തപുരം : തിരുവനന്തപുരം തെക്കന്‍ കണ്ണൂരായി മാറിയെന്ന് നടന്‍ സലിംകുമാര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയക്കൊലപാതകങ്ങള്‍ തിരുവനന്തപുരത്ത് നടക്കുന്നുണ്ടെന്നാണ് അരിവ്. ചിരി നമ്മില്‍ നിന്ന് വിട്ടു പോയതിനാലാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് സലിംകുമാര്‍ പറഞ്ഞു.

‘ ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ~ സലിംകുമാര്‍ ഫലിതങ്ങള്‍' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങായിരുന്നു വേദി. ഒരു മനുഷ്യന്‍റെ പതനം നടക്കുന്ന സ്ഥലത്താണ് ഇപ്പോള്‍ ആള്‍ക്കാര്‍ കൂടുതല്‍. പല തവണ സാമൂഹ്യ മാധ്യമങ്ങള്‍ തന്നെ കൊന്നു. അതൊക്കെ ചിരിച്ച് കൊണ്ട് നേരിട്ടതിനാലാണ് ഇപ്പോഴും താന്‍ ജീവിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു.

ഐ എം ജി ഡയറക്ടര്‍ ജേക്കബ് തോമസ് പുസ്തകം നടന്‍ ഇന്ദ്രന്‍സിന് നല്‍കി പ്രകാശനം ചെയ്തു.