Thursday 14 December 2017

ടി.പി കേസില്‍ അന്വേഷണം പൂര്‍ത്തിയായില്ലെന്നത് ശരിയല്ല , അന്വേഷണത്തില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ല : തിരുവഞ്ചൂര്‍

By sruthy sajeev .12 Oct, 2017

imran-azhar


കോട്ടയം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടിലെ്‌ളന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. അതിനെക്കുറിച്ച് അറിവുള്ളവര്‍ പറയട്ടെയെന്നും വി.ടി. ബല്‍റാമിന്റെ ഫെയ്‌സ്ബുക് പോസ്റ്റിനു മറുപടിയായി തിരുവഞ്ചൂര്‍ വ്യക്തമാക്കി.

 

കോട്ടയത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപി വധക്കേസിലെ ഗൂഢാലോചനക്കാരും പിടിയിലായിട്ടുണ്ട്. അന്വേഷണം പൂര്‍ണമായിലെ്‌ളന്നു പറയുന്നത് ശരിയലെ്‌ളന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമാണ് സോളര്‍ കേസെന്നുമായിരുന്നു വി.ടി. ബല്‍റാമിന്റെ വിമര്‍ശനം.

 


സത്യസന്ധമായാണ് ടിപി കേസ് യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. ഗൂഢാലോചനയെക്കുറിച്ചും വിശദമായി അന്വേഷണം നടത്തിയിരുന്നു. ഏതു കേസിലും തെളിവുണ്ടെങ്കിലേ നടപടിയെടുക്കാന്‍ കഴിയൂ. കേസന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതിയും കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ സംശയമുള്ളവര്‍ക്കു കോടതിയെ സമീപിച്ചുകൂടെ? ബല്‍റാം ചോദിച്ചു.

 


അതേസമയം, സോളര്‍ കേസില്‍ സര്‍ക്കാരിന്റേത് ആസൂത്രിത നീക്കമാണ്. മുഖ്യമന്ത്രിയെ സഹായിച്ചെന്നാണു തനിക്കെതിരായ കേസ്. ഈ ആരോപണത്തില്‍ കാര്യമില്‌ള. എല്‌ളാ മന്ത്രിമാരും മുഖ്യമന്ത്രിയോട് കൂറു കാണിക്കുമെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോടു പറഞ്ഞു. ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കുന്നതിനായി തനിക്കു കീഴിലെ പൊലീസ് ഉദ്യോഗസ്ഥരെ കുറ്റകരമായി സ്വാധീനിച്ചുവെന്നായിരുന്നു സോളര്‍ കമ്മിഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാമെന്നും റിപേ്പാര്‍ട്ടില്‍ പറഞ്ഞിരുന്നു.