Saturday 06 June 2020




സ്‌കൂട്ടർ യാത്രികൻ ബസിന്റെ ടയറിനിടയിൽ കുടുങ്ങി; യാത്രക്കാരന് പിന്നെ സംഭവിച്ചത്..!

By Sooraj Surendran.16 Sep, 2019

imran-azhar

 

 

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴ ബസ് സ്റ്റാന്‍ഡിനു സമീപം വഴിയരികിൽ സംസാരിച്ചു നിന്ന സ്‌കൂട്ടർ യാത്രികനെ ബസ് ഇടിച്ചു വീഴ്ത്തി. ബസിന്റെ ടയറിനും, ബോഡിക്കും ഇടയിൽ കുടുങ്ങിയ യാത്രക്കാരനുമായി ബസ് കുറച്ച് ദൂരം മുന്നോട്ട് നീങ്ങി. ഈങ്ങാപ്പുഴ സ്റ്റാന്‍ഡിലേക്ക് കടക്കുന്നതിനിടെയാണ് സ്വകാര്യ ബസ് സ്‌കൂട്ടർ യാത്രികനെ ഇടിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

 

അപകടം നടന്നയുടൻ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ബഹളം വെക്കുകയും ബസ് ഉടനെ നിർത്തുകയും ചെയ്തതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. നിസാര പരിക്കുകളോടെ തലനാരിഴയ്ക്കാണ് സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.