Friday 25 September 2020




ധനമന്ത്രി തോമസ് ഐസക് കോവിഡ് മുക്തനായി

By online desk .15 Sep, 2020

imran-azhar

 

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് കോവിഡ് മുക്തനായി . പരിശോധന ഫലം നെഗറ്റീവ് ആയതോടെ മന്ത്രി ആശുപത്രി വിട്ടു. അദ്ദേഹം ഇനി ഏഴുദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയും. ഇന്ന് നടത്തിയ ആന്റിജൻ പരിശോധന ഫലം ആണ് നെഗറ്റീവ് ആയത്. വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ പത്തു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു. പ്രത്യേകം മെഡിക്കൽ ബോർഡ് രൂപികരിച്ചാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തിയത്.