Sunday 07 June 2020




'വെളുത്ത നിറത്തിലുള്ള കോട്ടണിഞ്ഞവര്‍ ദൈവത്തിന്റെ പ്രതിരൂപമാണ്'; നരേന്ദ്ര മോദി

By Sooraj Surendran.25 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: 'വെളുത്ത നിറത്തിലുള്ള കോട്ടണിഞ്ഞവര്‍ ദൈവത്തിന്റെ പ്രതിരൂപമാണ്' ലോകം ഒന്നടങ്കം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന മഹാമാരിയെ ഉന്മൂലനം ചെയ്യാൻ രാവും പകലുമില്ലാതെ സ്വന്തം ജീവന്‍ അപകടത്തില്‍പ്പെടുത്തി മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുവാൻ വേണ്ടി കഷ്ടപ്പെടുകയാണവരിപ്പോൾ. ഇത്തരത്തിലുള്ള ആരോഗ്യപ്രവർത്തകരോടുള്ള മോശം പെരുമാറ്റം അപലപനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിലെ ജനങ്ങളുമായി നടത്തിയ ചോദ്യോത്തരവേളയിൽ പറഞ്ഞു. വീഡിയോ ലിങ്ക് വഴിയാണ് മോദി ജനങ്ങളോട് സംവദിച്ചത്. ഡോക്ടര്‍മാര്‍, വുഹാനില്‍ രക്ഷാപ്രവര്‍ത്തനവുമായി പോയവര്‍, എയര്‍ ഇന്ത്യ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ മുന്‍നിരയിലുണ്ടായ മറ്റുജീവനക്കാര്‍ ഇവർക്കെതിരെയുള്ള അതിക്രമങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും മോദി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഡിജിപിമാർക്ക് നിർദേശം നൽകിയതായും മോദി പറഞ്ഞു.