By Avani Chandra.26 Jan, 2022
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും. മധ്യപ്രദേശിലെ റേവയിലാണ് ഇവ കണ്ടെത്തിയത്. റേവ ജില്ലാ പൊലീസ് സ്ഥലത്തെത്തി സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് സംഭവം. ദേശീയ പാത 30ലെ ഒരു പാലത്തിനു കീഴിലാണ് ടൈമര്‍ ഉള്ള സ്ഫോടക വസ്തു സ്ഥാപിച്ചിരുന്നത്. സംഭവത്തെപ്പറ്റി വിവരം ലഭിച്ചയുടന്‍ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. അടുത്ത മാസം യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യോഗി ആദിത്യനാഥിനെതിരെയുള്ള ഭീഷണിക്കത്ത് ഗൗരവമായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.