By anju.07 May, 2019
ഡെറാഡൂണ്‍: വിവാഹ സല്‍ക്കാരത്തിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്ന പ്രതികളില്‍ മൂന്നുപേര്‍ പിടിയില്‍. സോബത്ത് സിംഗ്,ഗജേന്ദ്ര സിംഗ്, ഹുക്കും സിംഗ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഇനി നാലുപേര്‍ കൂടി പിടിയിലാവാനുണ്ട്. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയില്‍ ഏപ്രില്‍ 26 നാണ് ളിത് യുവാവിനെ ഒരു സംഘം തല്ലിക്കൊന്നത്.
വിവാഹ സല്‍ക്കാരത്തില്‍ മുന്നിലിരുന്ന് ഭക്ഷണം കഴിച്ച ജീതേന്ദ്ര എന്ന ദളിത് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജീതേന്ദ്ര ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കാഴടങ്ങുകയായിരുന്നു. തങ്ങളുടെ മുന്നിലിരുന്ന് താഴ്ന്ന ജാതിക്കാരന് ഭക്ഷണം കഴിച്ചതാണ് 'ഉയര്‍ന്ന ജാതി'ക്കാരെ പ്രകോപിപ്പിച്ചതെന്ന് ഡിഎസ്പി ഉത്തംസിംഗ് ജിംവാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.