Tuesday 19 March 2024




തെലങ്കാനയില്‍ എം​എ​ല്‍​എ​യു​ടെ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ ര​ണ്ടു വ​യ​സു​കാ​രി മ​രി​ച്ചു

By anju.18 May, 2019

imran-azhar

 

മുലുഗു: തെലുങ്കാനയില്‍ എംഎല്‍എയുടെ കാര്‍ തട്ടി മൂന്നു വയസ്സുകാരി കൊല്ലപ്പെട്ടു. അമ്മയ്ക്കും അമ്മാവനും ഒപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രവന്തിക എന്ന മൂന്നു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. തെലങ്കാനയിലെ ജീതുവാഗു ഗ്രാമത്തിലാണ് സംഭവം. മുലുഗു എം എല്‍എ ധനസാരി അനസൂയ (സിതാക്ക)യുടെ വാഹനമാണ് ഇടിച്ചത്.

 

നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്കും അമ്മാവനും പരിക്കേറ്റു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട സമയത്ത് എംഎല്‍എ വാഹനത്തില്‍ ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ എംഎല്‍എ പിന്നീട് ആശുപത്രിയില്‍ എത്തി കാണുകയും ചെയ്തു.