Thursday 14 November 2019




സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക; ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

By Sooraj Surendran.23 Oct, 2019

imran-azhar

 

 

തൃശൂർ: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക, ഗൂഢ ഉദ്ദേശത്തോടെ പിന്തുടരുക എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.

 

ശ്രീകുമാർ മേനോൻ മോഹൻലാലിനെ നായകനാക്കി സംവിധനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ഒടിയനിൽ മഞ്ജുവാണ് നായികാ വേഷത്തിലെത്തിയത്. ചിത്രത്തിന്റെ റിലീസിന് ശേഷം ഉണ്ടായ ട്രോളുകൾക്കും, സൈബർ ആക്രമണങ്ങൾക്കും പിന്നിൽ ശ്രീകുമാർ മേനോനും, സുഹൃത്തുമാണെന്നാണ് മഞ്ജുവിന്റെ പരാതി. തനിക്ക് ലഭിക്കുന്ന മികച്ച അവസരങ്ങൾ ശ്രീകുമാര്‍ മേനോന്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി തടസപ്പെടുത്തുകയാണെന്നും മഞ്ജു ആരോപിച്ചു.

 

താൻ നൽകിയ ലെറ്റർ പാഡും, മറ്റ് രേഖകളും ശ്രീകുമാർ മേനോൻ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും മഞ്ജു പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ശ്രീകുമാർ മേനോൻ മഞ്ജു വാര്യർക്കെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മഞ്ജു വാര്യർ നൽകിയ പരാതി തൃശ്ശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസനാണ് അന്വേഷിക്കുക.