Saturday 06 June 2020




തൃശൂർ പൂരം ആർഭാടമായി തന്നെ നടത്തും; വി.​എ​സ്. സു​നി​ൽ​കു​മാ​ർ

By Sooraj Surendran .04 May, 2019

imran-azhar

 

 

തൃശൂർ: കഴിഞ്ഞ വർഷങ്ങളിലേതുപോലെ ഇത്തവണയും തൃശൂർ പൂരം വളരെ ആർഭാടപൂർവം തന്നെ നടത്തുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ആചാരങ്ങൾക്കൊപ്പം ആർഭാടവും വർധിപ്പിക്കുന്നതിനാൽ അതീവ സുരക്ഷ സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. സുരക്ഷയുടെ ഭാഗമായി കൂടുതൽ സിസിടിവികളും, പോലീസുകാരെയും, അഗ്നിശമനസേനയെയും നിയോഗിക്കും. അതേസമയം പൂരം ആസ്വദിക്കാൻ എത്തുന്നവർക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തൃശൂർ പൂരത്തിന് ആനപ്രേമികൾ ഉൾപ്പെടെ നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്. വെടിക്കെട്ടാണ് തൃശൂർ പൂരത്തിന്റെ മർമ്മ പ്രധാനം. വെടിക്കെട്ട് അതിഗംഭീരമായി നടത്തുമെന്നും അറിയിച്ചു.