Wednesday 12 August 2020




പൂരവിളംബരം അറിയിച്ച് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ; തൃശൂർ പൂരത്തിന് തുടക്കമായി

By Sooraj Surendran .12 May, 2019

imran-azhar

 

 

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി. ഏകഛത്രാദിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പുറത്തിറങ്ങി. തേക്കിൻകാട് മൈതാനത്തേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എത്തിച്ചപ്പോൾ ആയിരക്കണക്കിന് ആനപ്രേമികളാണ് തടിച്ച് കൂടിയത്. ലോറിയിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിച്ചത്. കർശന ഉപാധികളോടെയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ കളക്ടർ ഇന്നലെ അനുമതി നൽകിയത്. കഴിഞ്ഞ ആറ് വർഷമായി തൃശൂർ പൂരത്തോട് അനുബന്ധിച്ച് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. തൃശൂർ നഗരം തൃശൂർ നഗരം ഉത്സവ ലഹരിയിൽ ആറാടുകയാണ്.