Thursday 22 August 2019




തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണു; ശശി തരൂരിന് തലയില്‍ പരിക്ക്

By anju.15 Apr, 2019

imran-azhar


തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തരീരിന്റെ തലയില്‍ വീഴുകയായിരുന്നു.

 

തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. അപകടം നടന്ന ഉടന്‍ പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശശി തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച് ഉണ്ട് .