Friday 18 October 2019




തുഷാർ വെള്ളാപ്പള്ളിയുടെ യാത്ര വിലക്ക് തുടരും

By Sooraj Surendran.28 Aug, 2019

imran-azhar

 

 

ദുബായ്: ചെക്ക് കേസിൽ യുഎഇയിൽ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി. പാസ്പോർട്ട് തിരികെ നൽകണമെന്ന തുഷാറിന്റെ അപേക്ഷ കോടതി തള്ളി. വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്തു തീർപ്പാകുന്നത് വരെയോ യുഎഇ വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് കേസിൽ തുഷാറിന് അജ്‌മാൻ കോടതി ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം പാസ്പോർട്ട് വാങ്ങിവെക്കുകയും ചെയ്തിരുന്നു.

 

എന്നാൽ യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് കെട്ടിവച്ച് സ്വന്തം പാസ്പോര്‍ട്ട് സ്വന്തം പാസ്പോർട്ട് കോടതിയിൽ നിന്നും വാങ്ങാനുള്ള തുഷാറിന്റെ നീക്കമാണ് പാളിയത്. കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ തുഷാർ ഹാജരാകുമോ എന്ന സംശയത്തിന്റെ പേരിലാണ് കോടതി പാസ്പോർട്ട് തിരികെ നൽകാനുള്ള അപേക്ഷ തള്ളിയത്.