Tuesday 12 December 2017

മൂന്നാറില്‍ സബ്കളക്ടര്‍ക്കും സംഘത്തിനും സുരക്ഷ ശക്തമാക്കി

By Subha Lekshmi B R.15 Apr, 2017

imran-azhar

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തുന്ന സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. ഒരു സിഐ ഉള്‍പ്പെടെ എട്ടു പൊലീസ ുകാരാണ് റവന്യൂസംഘത്തിന് സുരക്ഷയൊരുക്കുക. ആവശ്യം വന്നാല്‍ കൂടുതല്‍ പൊലീസിനെ സുരക്ഷയ്ക്കായി നിയോഗിക്കും. കെപിഎയില്‍ നിന്നും രണ്ടു വണ്ടി പൊലീസ് മൂന്നാറില്‍ ക്യാന്പ് ചെയ്യുന്നുണ്ട്. അതേസമയം, ദേവികുളം കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച പറ്റിയിട്ടില്ളെന്ന്് ഇടുക്കി ജില്ളാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ റ ിപ്പോര്‍ട്ട് നല്‍കി.


ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് കയ്യേറ്റമൊഴിപ്പിക്കാന്‍ പൊലീസിന്‍െറ സഹായം തേടിയത്. റവന്യൂ മന്ത്രി മ ുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് പൊലീസിന്‍െറ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടെയാണ് പൊലീസിന് വീഴ്ച പറ്റിയിട്ടില്ളെന്ന് വ്യക്തമാക്കി ജില്ളാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.
ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ ഭൂസംരക്ഷണ സേനാംഗത്തെ മര്‍ദ്ദിക്കുകയും സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ തടയുകയും ചെയ്ത സംഭവം വിവാദമായതോടെ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു. യഥാസമയം നടപടി എടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് സബ് കലക്ടറും ജില്ളാ കലക്ടറും സര്‍ക്കാരിനെ അറിയിച്ചിരുന്ന