Monday 25 March 2019


രണ്ട് വർഷത്തിനിടെ കൊന്നത് 13 പേരെ: ആവണി എന്ന കടുവയെ വെടിവെച്ച് കൊന്നു

By Sooraj Surendran.03 Nov, 2018

imran-azhar

 

 

മുംബൈ: മഹാരാഷ്ട്രയിൽ 13 പേരുടെ ജീവൻ അപഹരിച്ച ആവണി എന്ന നരഭോജിയായ കടുവയെ വെടിവെച്ച് കൊന്നു. യവത്മാൽ മേഖലയിൽ വെച്ചാണ് കടുവയെ കൊന്നത്. കടുവയുടെ ആക്രമണം ഏറ്റവുമധികം ഉണ്ടായത് പന്തർകവാട എന്ന സ്ഥലത്താണ്. നരഭോജിയായ കടുവയെ പിടികൂടുന്നതിനായി വ്യാപക ശ്രമങ്ങൾ നടന്നുവരികയായിരുന്നു. തുടർന്ന് സുപ്രീംകോടതിയും കടുവയെ കൊല്ലാൻ ഉത്തരവിടുകയായിരുന്നു. മൂന്ന് മാസമായി തുടങ്ങിയ ശ്രമത്തിൽ ലോക പ്രശസ്തരായ കടുവ പിടിത്തക്കാരും, തെർമൽ ഇമേജിങ് ഡ്രോണുകളും, ഗ്ലൈഡറുകളും കൂടാതെ 150 ഏറ്റുമുട്ടൽ വിദഗ്ദ്ധരെയും ഉപയോഗപ്പെടുത്തിയിരുന്നു. 2016ൽ കടുവ എട്ട് പേരെയാണ് കൊലപ്പെടുത്തിയത്. അഞ്ച് ഗ്രാമീണരെയും കൊലപ്പെടുത്തിയിരുന്നു. അതേസമയം കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് 9000 പേർ ഒപ്പിട്ട ഹർജി സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.