Sunday 31 May 2020




ചൈനീസ് ആപ്പ് ടിക് ടോക് നിരോധിക്കാന്‍ ട്വിറ്ററില്‍ ക്യാംപെയ്ന്‍

By Online Desk .03 Apr, 2020

imran-azhar

 

മുംബൈ: ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക് നിരോധിക്കാന്‍ ട്വിറ്ററില്‍ ക്യാംപെയ്ന്‍. ചൈനീസ് സര്‍ക്കാരിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന റിപ്പബ്ലിക്കന്‍ സെനറ്ററുടെ ഒരുമാസം മുമ്പുള്ള വീഡിയോ ചൂണ്ടിക്കാണിച്ചാണ് ക്യാംപെയ്ന്‍. അതേസമയം ഈ ആരോപണത്തെ ടിക് ടോക് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നത്. ബീജിങ്ങിലെ ബൈറ്റ് ഡാന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലാണ് ടിക് ടോക്ക്. അതിനാല്‍ ടിക് ടോക്ക് ചൈനീസ് നിയമത്തിന്റെ കീഴില്‍ വരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കോവിഡ് 19 ചൈനയില്‍ ഉടലെടുത്തതിനാലാണ് ഇപ്പോള്‍ ടിക് ടോക്കിനെതിരെ ക്യാംപെയ്ന്‍ നടക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ടിക് ടോക് രംഗത്തെത്തിയിരുന്നു. നൂറുകോടി രൂപയുടെ സഹായമാണ് ടിക് ടോക് വാഗ്ദാനം ചെയ്തത്.