Wednesday 24 April 2019


കെഎസ്ഇ​ബി ചെയർമാനെതിരെ ടി​ക്കാ​റാം മീ​ണ

By Sooraj Surendran .15 Apr, 2019

imran-azhar

 

 

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കാരണം കാണിക്കൽ നോട്ടീസ് നൽകി. വൈദ്യുതി പോസ്റ്റുകളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കം ചെയ്തതു സംബന്ധിച്ച റിപ്പോർട്ട് നൽകാത്തതിനെതിരെയാണ് നടപടി. വൈദ്യുത പോസ്റ്റുകളിൽ പതിപ്പിച്ചിരിക്കുന്ന നോട്ടീസുകളും, പോസ്റ്ററുകളും നീക്കം ചെയ്ത പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തുടർനടപടികൾ സ്വീകരിക്കാത്തതാണ് കെഎസ്ഇബി ചെയർമാന് വിനയായത്. ചെയർമാനെതിരായ തുടർനടപടികൾ മറുപടി ലഭിച്ചതിന് ശേഷം കൈക്കൊള്ളുമെന്നും ടിക്കാറാം മീണ പറഞ്ഞു.